Breaking News

പിസി തോമസ് വിഭാഗം നേതാവും യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടുമായ ഷോബി ഫിലിപ്പ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ചേർന്നു


കേരളാ കോൺഗ്രസ് പി.സി തോമസ് വിഭാഗത്തിൻ്റെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പും പ്രവർത്തകരും ജോസഫ്  ഗ്രൂപ്പിൽ ചേർന്നു. കാസർഗോഡ് വച്ച് നടന്ന ചടങ്ങിൽ പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഔദ്യോഗികമായി സ്വീകരണം നൽകി. ചടങ്ങിൽ ജില്ല പ്രസിണ്ടഡ് ജെറ്റോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു കാസർഗോഡ് ജില്ലാ ജനറൽ സെക്രെട്ടറി ജെയിംസ് മാരൂർ  സ്വാഗതം പറഞ്ഞു , സംസ്ഥാന നേതാക്കളായ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തോമസ് ഉണ്ണിയാടൻ, ജില്ലാ സെക്രെട്ടറി ടോമി കുമ്പാട്ട്, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ പ്രിൻസ് പ്ലാക്കൻ, സെക്രെട്ടറി ഷൈജു ജോൺ  എന്നിവർ പങ്കെടുത്തു

No comments