Breaking News

ഡി ജി സി എ അപ്രൂവൽ എളുപ്പത്തിൽ ആക്കണം ; ഇന്ത്യൻ നഴ്സസ് അസോസിയേഷൻ


വിദേശത് ജോലി തേടി പോകുന്ന നേഴ്സ് മാർക്ക് ഇരുട്ടടിയായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ നടപടി. കേരളത്തിൽ നിന്നും ഇസ്രയേൽ പോലുള്ള രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്ന നേഴ്സ് മാർ മുംബൈയിൽ എത്തിയതിനു ശേഷവും ഡി ജി സി എ അപ്രൂവൽ ലഭിക്കാത്തത് മൂലം യാത്ര മുടങ്ങുന്ന സാഹചര്യമാണ് ഉള്ളത്. കേരളത്തിൽ നിന്നും എംപി മാരുടെ ഓഫീസിൽ നിന്നും കത്ത് അയച്ചിട്ടും അനുമതി ലഭിക്കാതെ നിരവധി നേഴ്സ് മാർ മുംബൈയിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ഇന്ത്യൻ നേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറിയും മഹാരാഷ്ട്ര പ്രസിഡന്റുമായ ഡാർലിൻ ജോർജ് പറഞ്ഞു.കോവിട് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ ഡി ജി സി എ അപ്രൂവൽ നിർബന്ധമായും വേണമെന്ന് ഇരിക്കെ അനുമതിക്ക് ലഭിക്കുന്ന കാല താമസം വിദേശത് ജോലി തെടി പോകുന്ന നഴ്സ് മാർക്ക് ഉണ്ടാക്കുന്ന നഴ്സ് മാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്നും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. കേരള ഘടകം പ്രസിഡന്റ്‌ ലിബിൻ തോമസ്, നാഷണൽ പ്രസിഡന്റ്‌ ലിജു വേങ്ങൽ വിനീത് കൃഷ്ണൻ, അൻസാരി കോന്നി, രഞ്ജിത് സ്കറിയ വിപിൻ സേവിയർ, ബിജി, അനൂപ് സ്കറിയ, വിധു മോഹൻ എന്നിവർ സംസാരിച്ചു.

No comments