വെള്ളരിക്കുണ്ട്: മലയോര മേഖലകളിലേക്ക് ഞായറാഴ്ച ദിവസങ്ങളിൽ അത്യാവശ്യ ബസ് സർവിസുകൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ കൊന്നക്കാട്, ചിറ്റാരിക്കാൽ, പണത്തൂർ, ബന്തടുക്ക ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ നിന്നും മറ്റ് പ്രധാന ടൗണുകളിലെ ചികിത്സക്കും മറ്റു അത്യാവശ്യത്തിനുമായി പോകേണ്ട ജനങ്ങൾ പൊതുഗതാഗത സൗകര്യത്തിൻ്റെ അഭാവത്തിൽ ആയിരക്കണക്കിന് രൂപ മുടക്കി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടതായി വരുകയാണ്.ഇത് വളരെ യധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായി ജനങ്ങൾ പറയുന്നു. പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച് ഉടൻ തന്നെ മലയോരത്ത് ബസ് സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി ) ജില്ലാ സെക്രട്ടറി പി ടി നന്ദകുമാർ വെള്ളരിക്കുണ്ട് ഗതാഗത മന്ത്രിക്ക് നിവേദനം നല്കി
No comments