വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ് ഗ്രൂപ്പ് നടത്തിയ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി
ചിറ്റാരിക്കാൽ: വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്അപ്പ് ഗ്രൂപ്പിൻ്റെ അഭിമുഖ്യത്തിൽ മലയോര പ്രദേശങ്ങളിൽ നടത്തപ്പെട്ട "എൻ്റെ നാട് ചിറ്റാരിക്കാൽ " എന്ന പ്രസംഗ മത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ചിറ്റാരിക്കാൽ ജ്യോതിഭവൻ സ്പെഷ്യൽ സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടത്തി. വ്യാപാരി നേതാവ് ടി.എം.ജോസ് തയ്യിൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രുപ്പ് അഡ്മിൻ ഷിജിത്ത് തോമസ് കുഴുവേലിയിൽ അദ്ധ്യക്ഷനായി. നിസ്വാർത്ഥ സേവനത്തിന് മലയോരത്ത് മാതൃകയായ വൈസ് നിവാസ് ഡയറക്ടർ സണ്ണി നെടുംതകിടിയേൽ, ജ്യോതി ഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പിൾ സി.ജിസ് മരിയ എസ് എ ബി എസ് എന്നിവർ ചേർന്ന് വിജയികൾക്ക് ക്യാഷ് പ്രൈസും, മൊമൻ്റോയും നൽകി പ്രതിഭകളെ ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ റോഷൻ എഴുത്തുപുരയ്ക്കൽ, വിവേക് പുതുമന, അരുൺ ചിലമ്പിട്ടശ്ശേരി എന്നിവർ സംസാരിച്ചു . പ്രോഗ്രാമിന് വിൽസൺ തെന്നിപ്ലാക്കൽ,ഷോണി കലയത്താങ്കൽ,സിമ്ന മൈലാടിയിൽ എന്നിവർ നേതൃത്വം നൽകി.റോസ്മി സാബു മാടപ്പാട്ട്,അൽക്ക ബിജോയ് കൊച്ചുപുരയ്ക്കൽ,
അനുഗ്രഹ പെരുക്കോണിൽ, ശിവപ്രസാദ് എന്നിവർ വിജയികളായി. പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി. അറിവിൻ്റെ ഏറ്റവും മികച്ച ഉപാധിയായ ആധുനിക മീഡിയ ചിറ്റാരിക്കാലിനെ കുറിച്ച് അവബോധം നൽകാൻ മുൻകൈ വോയ്സ് ഓഫ് ചിറ്റാരിക്കാലിനെ ജോസ് തയ്യിൽ അഭിനന്ദിച്ചു. സേവ് റോഡ് കീൻ ലൈഫ്, പ്ലാസ്റ്റിക്ക് ഫ്രീ ചിറ്റാരിക്കാൽ , കാരുണ്യപ്രവർത്തികൾ തുടങ്ങിയവയിലൂടെ സജീവമാണ് ഈ വാട്സ് ആപ് കൂട്ടായ്മ
No comments