Breaking News

നവംബര്‍ 30 മുതല്‍ ചെങ്കല്‍ ക്വാറികള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നു


കാഞ്ഞങ്ങാട്: ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ റവന്യു, പൊലിസ്, ജിയോളജി വകുപ്പുകളുടെ നിരന്തര പീഡനത്തില്‍ സഹിക്കേട്ട് ഈ മാസം 30മുതല്‍ ജില്ലയിലെ മുഴുവന്‍ ചെങ്കല്‍ ക്വാറികളും നിര്‍ത്തി വെക്കുമെന്ന് സംസ്ഥാന ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാഘവന്‍ വെളു ത്തോളി, ജില്ലാ പ്രസിഡന്റ് നാരായണന്‍ കൊളത്തൂര്‍ എന്നിവര്‍ പത്ര 

സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നാനൂറോളം ചെങ്കല്‍ ക്വാറികളിലായി പതിനായിരത്തില്‍പരം പേര്‍ പ്രത്യക്ഷമായും അതില്‍ കൂടുതല്‍ പേര്‍ 

പരോക്ഷമായും നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്ത് വരുന്നുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തത് കൊണ്ട് ജില്ലാ മൈനിങ് ജിയോളജി വകുപ്പിന് പെര്‍മിറ്റ് അനുവദിച്ച് തരാന്‍ കഴിയുന്നില്ല. പെര്‍മിറ്റ് എടുത്താണ് ഖനനം നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി റവന്യു ജി യോളജി പൊലിസ് അധികാരികള്‍ ചെങ്കല്ലുമായി പോകുന്ന ലോറികളെ സര്‍ക്കാര്‍ ഔദ്യോഗിക വാഹനത്തിലല്ലാതെ സ്വാകാര്യ വാഹനത്തില്‍ പോയി പിടികൂടുകയും വാഹനങ്ങള്‍ മാസങ്ങളോളം വിട്ടു കൊടുക്കാനും തയ്യാറാകുന്നില്ല. വണ്ടിയിലെ തൊഴിലാളികള്‍ക്കും ക്വാറിയിലെ തൊഴിലാളികള്‍ക്കും ഇതുമൂലം തൊഴിലില്ലാത്ത അവസ്ഥയാണുള്ളത്. പതിനായിരകണക്കിന്  രൂപ ലോണ്‍ അടക്കേണ്ട വാഹനങ്ങളുടെ ലോണ്‍ അടക്കാന്‍ കഴിയാതാവുന്നു. ചെങ്കല്‍ ക്വാറികള്‍ നിര്‍ത്തി വെച്ചാല്‍ ജില്ലയിലെ പതിനായിര കണക്കിന് തൊഴിലാളികള്‍ പട്ടിണിയിലാവും. ബന്ധപ്പെട്ട അധികാരികള്‍ പീഡനത്തില്‍ നിന്ന് മാറി നിന്ന് തൊഴില്‍ ചെയ്ത് ജീവിക്കാനാവശ്യമായ സാഹചര്യമുണ്ടാക്കണം. സംസ്ഥാനത്ത് തന്നെ ഏറ്റവും ചെറിയ രൂപയ്ക്ക് ചെങ്കല്ലുകള്‍ നല്‍കുന്നത് ജില്ലയിലാണെന്നും ഭാരവാഹികള്‍ അവകാശ പ്പെട്ടു. 18 രൂപ മുതല്‍ 23വരെ ചെറിയ തുകയ്ക്കാണ് ചെങ്കല്ലുകള്‍ നല്‍കുന്നത്. അത്തരത്തില്‍ പൊതു ജനവുമായി സഹകരിച്ച് പോകുന്ന ആളുക ളെയാണ് ഇപ്പോള്‍ അധികൃതരുടെ നിരന്തരം പീഡനം കാരണം ആവശ്യകാര്‍ക്ക് ചെങ്കല്ല് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

No comments