വോട്ടുതേടി സ്വയം ചുമരെഴുതി ഒരു യുഡിഎഫ് സ്ഥാനാർഥി
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു തേടി സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികൾ ഗംഭീരമാക്കുന്ന തിരക്കിലാണ് പാർട്ടികൾ. അതിനിടയിലാണ് മലപ്പുറത്ത് നിന്നൊരു അപൂർവ്വ തിരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമാകുന്നത്. മലപ്പുറം തിരുനാവായ ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ചുമരെഴുത്തു നടത്തുന്നത് മറ്റാരുമല്ല, വാർഡിലെ സ്ഥാനാർഥി തന്നെയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കലാകാരനുമായ ഉണ്ണി വൈരങ്കോട് ആണ് പ്രചാരണത്തിനായി സ്വയം ചുമരെഴുതുന്നത്.
ചുമരെഴുത്ത് ഉണ്ണി വൈരങ്കോടിനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. എന്നാല്‍ സ്വന്തം പേര് ചുമരില്‍ എഴുതുന്നത് ഇത് ആദ്യമായാണ്. നാല്‍പത്തിയാറുകാരനായ ഉണ്ണിയുടെ കന്നിയങ്കമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. തിരുനാവായ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് മത്സരം. കഴിഞ്ഞ 20 വര്‍ഷമായി ഉണ്ണി കലാരംഗത്ത് സജീവസാന്നിധ്യമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ഒട്ടേറെ കാലം, ചുമരെഴുത്തുമായി നടന്ന ഉണ്ണിക്ക് സ്വന്തം പേര് ചുമരുകളില്‍ എഴുതാന്‍ ലഭിച്ച അവസരം അപൂര്‍വ്വഭാഗ്യമായാണ് കാണുന്നത്.
No comments