Breaking News

ചെറുപുഴ - കോളിച്ചാൽ മലയോര ഹൈവേയിലെ നല്ലോമ്പുഴ പാലം അടുത്ത മാസം തുറക്കും


ല്ലോമ്പുഴ: അപകടാവസ്ഥയെ തുടർന്ന് പൊളിച്ചു മാറ്റിയ നല്ലോമ്പുഴ കലുങ്ക് പാലം പുനർനിർമാണം അവസാനഘട്ടത്തിൽ. അടുത്ത മാസം ആദ്യം പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാലത്തിന്റെ തൂണുകളുടെ പ്രവർത്തികൾ ഇതിനോടകം തന്നെ പൂർത്തീകരിച്ചു കഴിഞ്ഞു.

ഫ്ലോർ കോൺക്രീറ്റ് അടക്കമുള്ള പ്രവൃത്തികൾ നടന്നു വരുന്നു.മുപ്പതോളം തൊഴിലാളികളാണ് 24 മണിക്കൂറും ജോലി ചെയ്തു വരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഏറെ നാൾ പാലത്തിന്റെ നിർമാണം തടസപ്പെട്ടിരുന്നു.ഇതിൽ പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയ എംഎൽഎ എം രാജഗോപാലൻ നേരിട്ടെത്തി കരാറുകാരുമായി ചർച്ച നടത്തുകയും മഴ മാറുകയും തോട്ടിലെ വെള്ളം കുറയുകയും ചെയ്യുന്ന മുറയ്ക്ക് നിർമാണം ആരംഭിച്ചുകൊണ്ട് പാലത്തിന്റെ നിർമാണം  വളരെ വേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

No comments