Breaking News

ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ യു.ഡി.എഫ് തെരഞ്ഞെടുപ്പു കൺവെൻഷൻ ഭീമനടിയിൽ സമാപിച്ചു


ഭീമനടി: ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കൽ ഡിവിഷനിൽ യു ഡി എഫ് സ്ഥാനാർത്ഥി ജോമോൻ ജോസിൻ്റെ തെരഞ്ഞടുപ്പു കൺവെൻഷൻ ഭീമനടി വ്യാപാരഭവനിൽ നടന്നു.

കൺവൻഷന് മുന്നോടിയായി പ്രകടനവും നടന്നു.

ഭീമനടി വ്യാപാരഭവനിൽ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് ടി.സിദ്ധീഖ് കൺവെൻഷൻ ഉൽഘാടനം ചെയ്തു.

അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരപാതയിൽ പോലീസിൻ്റെ നരനായാട്ടുകൾക്ക് വിധേയനയായി കൊടിയ മർദ്ദനങ്ങൾ ഏറ്റ് വാങ്ങി വളർന്ന് വന്ന യുവനേതാവാണ് ജോമോൻ ജോസെന്ന് ടി.സിദ്ദിഖ് പറഞ്ഞു. ജോമോന് നൽകുന്ന ഒരു വോട്ട് പോലും പാഴായിപ്പോയെന്ന് കരുതേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.പി.സി സി മെമ്പർ കരിമ്പിൽ കൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡൻ്റ് ഹക്കീം കുന്നിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ബി.പി പ്രദീപ് കുമാർ, ഏ.സി ജോസ്, സെബാസ്റ്റൻ പതാലിൽ, ടോമി പ്ലാച്ചേരി, ജാതിയിൽ അസിനാർ, ഉമർ മൗലവി, ജോമോൻ ജോസ്, ശാന്തമ്മ ഫിലിപ്പ്, പി സി ഇസ്മായിൽ, സാലു, കെ.ജെ വർക്കി, രാജേഷ് തമ്പാൻ, ജോസ് കുത്തിയോട്ടിൽ, അന്നമ്മ മാത്യൂ, ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു

No comments