Breaking News

കോവിഡ് പരിശോധന ഭയന്ന് അട്ടേങ്ങാനത്ത് ഗൃഹനാഥൻ തൂങ്ങി മരിച്ചു


ഒടയഞ്ചാൽ: കൊവിഡ് പരിശോധന ഭയന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു കോടോം ബേളൂർ അട്ടേങ്ങാനം ബ്രാട്ടക്കലിലെ രാഘവൻ (75) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  കവുങ്ങിൽ കയറു കെട്ടി സമീപത്തെ മൺതിട്ടയിൽ നിന്ന് ചാടുകയായിരുന്നു. പ്രദേശത്ത് അടുത്ത ആഴ്ച്ച കൊവിഡ് പരിശോധന നടക്കാനിരിക്കെയാണ് സംഭവം. റോഡു സൗകര്യം കുറവായ പ്രദേശമായതിനാൽ മൃതദേഹം ഒരു കിലോമീറ്ററോളം ചുമന്നാണ് റോഡിലെത്തിച്ചത്. തുടർന്നു മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ കൊവിഡ് നെഗറ്റീവാണെന്നും റിപ്പോർട്ടു വന്നു. ഭാര്യ: പരേതയായ കാരിച്ചി. മക്കൾ: ഭാരതി, സുരേന്ദ്രൻ, ബാബു, ചന്ദ്രൻ, ഇന്ദു.

No comments