Breaking News

ബളാൽ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കല്ലംചിറ പ്രദേശത്ത് കോവിഡ് പരിശോധന നടത്തി കമലപ്ലാവ്, കുഴിങ്ങാട് പ്രദേശത്തെ 4 പേർക്ക് കോവിഡ് പോസിറ്റീവ്


കോവിഡ് വ്യാപന പ്രതിരോധ നടപടിയുടെ ഭാഗമായി നിയന്ത്രണങ്ങൾ നിലനിൽക്കുന്നബളാൽ ഗ്രാമപഞ്ചായത്തിലെ കല്ലംചിറ, കുഴിങ്ങാട് പട്ടിക വർഗ്ഗ കോളനിയിൽ വച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് ആൻ്റിജൻ ടെസ്റ്റ് നടത്തി. 70 പേർ പങ്കെടുത്തതിൽ കമലപ്ലാവ്, കുഴിങ്ങാട് എന്നിവടങ്ങളിൽ നിന്ന് 4 പേർക്കും, വെസ്റ്റ് എളേരി  പഞ്ചായത്തിലെ 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സക്ക് പോകുന്നവർ കോവിഡ് ബാധിതരാകുന്നതിൻ്റെ എണ്ണം കൂടി വരുന്നതിനാൽ ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും രോഗവ്യാപനം കുറയ്ക്കാൻ അത് സഹായകരമാകുമെന്നും വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഓഫീസർ അജിത്.സി. ഫിലിപ്പ് അറിയിച്ചു.

No comments