Breaking News

കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായില്ല "ജലനിധി കുമാറിന്" ആദരാഞ്ജലികൾ അർപ്പിച്ച് കാട്ടിപ്പൊയിലിൽ പ്രതിഷേധ ബാനർ


കിനാനൂർ കരിന്തളം അഞ്ചാം വാർഡ് കാട്ടിപൊയിൽ മെക്കാറളം- പള്ളത്ത് ജലനിധി കുടിവെള്ള പദ്ധതിയുടെ പേരിൽ ഗുണഭോക്ത വിഹിതം എന്ന നിലയിൽ ഒരാളിൽ 4000 രൂപ വാങ്ങി 40 ഓളം കുടുംബാഗങ്ങളെ വഞ്ചിച്ചുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പമ്പ് ഹൗസ് നിർമ്മിച്ച് വീടുകളിലേക്ക് പൈപ്പ് ലൈൻ അടക്കം സ്ഥാപിച്ചിരുന്നുവെങ്കിലും കുടിവെള്ളത്തിനുള്ള ടാങ്ക് നിർമ്മാണം നിയമക്കുരുക്കിൽ പെട്ട് കിടക്കുകയാണ് ഇതാണ് പദ്ധതി പാളിപ്പോകാനുള്ള പ്രധാന കാരണം. തുടങ്ങി രണ്ട് വർഷം കഴിഞ്ഞിട്ടും ഗുണഭോക്കാക്കൾക്ക് പദ്ധതി പ്രയോജനപ്പെടാതെ പോകുന്നതിൽ നാട്ടുകാരിൽ കടുത്ത പ്രതിഷേധമുണ്ട്. ലക്ഷ്യം കാണാതെ അകാലത്തിൽ പൊലിഞ്ഞുപോയ ജലനിധി പദ്ധതിക്ക് ചരമ അറിയിപ്പിൻ്റെ രൂപത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കാട്ടിപ്പൊയിൽ കാറളം പ്രദേശത്തെ റോഡരികിൽ നാട്ടുകാർ വച്ച പ്രതിഷേധ ബാനർ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

No comments