ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക്, പ്രീമെട്രിക് സ്കോളർഷിപ്പുകൾ അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു
പ്രീ മെട്രിക് സ്കോളർഷിപ്പ്:
ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അവശ്യമായ രേഖകൾ:
50% ത്തിനുമുകളിലുള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ് (ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ഒഴികെ).
ആധാർ കാർഡ്
ബാങ്ക് പാസ്ബുക്ക്
മൊബൈൽ ഫോൺ (ഒ.ടി.പി വരുന്നതിന്)
സ്കൂൾ ബൊണഫൈഡ് സർട്ടിഫിക്കറ്റ്
കഴിഞ്ഞ വർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കേണ്ടതാണ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്:
(പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, ടോപ് ക്ലാസ് സ്കോളർഷിപ്പ്, മെറിറ്റ് കം മീൻസ് (MCM) സ്കോളർഷിപ്പ്)
പ്ലസ് വൺ, പ്ലസ് ടു, ഐ ടി ഐ, ബി എ, ബികോം, ബി എസ് സി തുടങ്ങിയ ഡിഗ്രികൾ, ബി ടെക്, മെഡിക്കൽ, ഐ ഐ ടി, ഐ ഐ എം തുടങ്ങി എല്ലാ ടെക്നിക്കൽ ആൻഡ് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന യു ജി, പി ജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
അവസാനം പഠിച്ച കോഴ്സിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി.
വിദ്യാർത്ഥിയുടെ ഫോട്ടോ
ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോം
സെൽഫ് ഡിക്ലറേഷൻ ഫോർ കമ്മ്യൂണിറ്റി/പേരൻ്റ്സ് ഡിക്ലറേഷൻ (Under 18)
വരുമാന സർട്ടിഫിക്കറ്റ്
ഡോമിസൈൽ സർട്ടിഫിക്കറ്റ് /റെസിഡൻസ് സർട്ടിഫിക്കറ്റ്
മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബോണഫൈഡ് സർട്ടിഫിക്കറ്റ്
ആധാർ കാർഡ്
ബാങ്ക് പാസ്ബുക്ക്
ഫീ അടച്ച റസീപ്റ്റ്
മൊബൈൽ ഫോൺ (ഒ.ടി.പി വരുന്നതിന്)
കഴിഞ്ഞ വർഷം സ്കോളർഷിപ്പ് കിട്ടിയവർ നിർബന്ധമായും പുതുക്കുക.
ഓർക്കുക. അവസാന നിമിഷത്തേക്ക് കാത്തുനിൽക്കരുത്. ആവശ്യമായ രേഖകൾ ഇല്ലാത്തവയും അപൂർണമായ അപേക്ഷകളും നിരസിക്കുന്നതാണ്.
അവസാന തീയതി: നവംബർ 30
No comments