Breaking News

തയ്യേനിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് കിണറ്റിൽ മരിച്ച സംഭവം; അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഊരുമൂപ്പന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു


ചിറ്റാരിക്കാൽ: ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ തയ്യേനിയിലെ പാപ്പിവീട്ടിൽ മനുവിൻ്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്ന ആവശ്യവുമായി തയ്യേനി ഊരുമൂപ്പൻ രതീഷ് കാരാട്ടിന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംഭവ ദിവസം തന്നെ നാട്ടുകാരും ബന്ധുക്കളും ആക്ഷേപം ഉന്നയിച്ചിരുന്നു.

തയ്യേനിയിൽ നടന്ന ആക്ഷൻ കമ്മറ്റി യോഗത്തിൽ കേരളാസ്റ്റേറ്റ് പട്ടികജനസമാജം യുത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌  രാജീവൻ എം.കെ, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. ആർ. പവിത്രൻ , ജില്ലാ യുത്ത് സെക്രട്ടറി ഹരികൃഷ്ണൻ, ജില്ലാ യുത്ത് പ്രസിഡന്റ്‌ സുരേഷ് എന്നിവർ പങ്കെടുത്തു. കെ.കെ  സുരേന്ദ്രൻ ചെയർമാനും, രതീഷ് കാരാട്ട് കൺവീനറായും വിപുലമായ ആക്ഷൻ കമ്മറ്റി നിലവിൽ വന്നു. രമേശൻ കൂട്ടകുഴി വൈസ് ചെർമാൻ, വിഷ്ണു കൂട്ടകുഴി ജോയിൻ കൺവീനർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

No comments