Breaking News

ചെറുകിട വ്യാപാരിക്ക് 5000 രൂപ പിഴ ചുമത്തി; ലീഗൽ മെട്രോളജിയുടെ മനുഷ്യത്തരഹിത നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം



കാഞ്ഞങ്ങാട്: ലീഗൽ മെട്രോളജിയുടെ ധിക്കാര നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം തൃക്കരിപ്പൂരിലെ നടക്കാവിൽ എം. തമ്പാൻ്റ എം.എസ് കോർണർ കടയിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 20 രൂപയ്ക്ക് വിൽക്കുന്ന മാസ്ക്കിന് എം ആർ പി റേറ്റ് പ്രദർശിപ്പിച്ചില്ലെന്ന കാരണം പറഞ്ഞു 5000 രൂപ പിഴ ചുമത്തിയ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി സമിതി തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ ലീഗൽ മെട്രോളജി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. 

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടത്തിയ പ്രതിഷേധ ധർണ ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് യു.കെ. രാഘവൻ അധ്യക്ഷനായി.


സ്ഥാപനത്തിലെ മറ്റെല്ലാ ഉല്പന്നങ്ങളും കൃത്യമായ രേഖകളും നിയമങ്ങളും പാലിച്ചാണ് വിൽപ്പന നടത്തുന്നത്. കടയ്ക്കു മുന്നിൽ തൂക്കിയിട്ട 20 രൂപയുടെ മാസ്ക്കിന് എം ആർ പി റേറ്റില്ലെന്ന കാരണം പറഞ്ഞാണ് വൻ തുക പിഴയായി ഈടാക്കിയത്.  അന്നന്നുള്ള ഉപജീവനം കണ്ടെത്തുന്നതിനായി ചെറുകിട സ്ഥാപനങ്ങൾ നടത്തുന്ന സാധാരണക്കാര വ്യാപാരികളുടെ അന്നംമുട്ടിക്കുന്ന നടപടികൾക്കെതിരെ പൊതുജനങ്ങൾ രംഗത്തിറങ്ങണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി അംഗം കെ. ശബരീഷൻ  ഏരിയാ സെക്രട്ടറി എം മാധവൻ എന്നിവർ സംസാരിച്ചു.

No comments