നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു
നീലേശ്വരം: നീലേശ്വരം താലൂക്ക് ആശുപത്രിയിൽ കോവിഡ് വന്ന് ഭേദമായവരിൽ ഉണ്ടാക്കുന്ന അസുഖങ്ങൾ ചികിൽസിക്കുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചു.തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 12.30 മണി വരെയാണ് പരിശോധന ഉണ്ടായിരിക്കുക ഇതിനായി ഡോ. ഷിനിൽ വി ,ഡോ.സൂര്യ രാഘവൻ എന്നീ ശ്വാസകോശ വിദഗ്ദ ഡോക്ടർമാര നിയോഗിച്ചിട്ടുണ്ട്. ഡോ. ഷിനിൽ തിങ്കളാഴ്ചകളിലും ഡോ.സൂര്യ വ്യാഴാഴ്ചകളിലും രോഗികളെ പരിശോധിക്കും.
കോവിഡ് വന്നു ഭേദമായവരിൽ ശ്വാസകോശ രോഗങ്ങളും രക്തധമനി , ഹൃദയസംബന്ധമയ പ്രശ്നങ്ങളും കണ്ടു വരുന്നതിനെ തുടർന്നാണ് ഇത്തരം പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കാൻ തീരുമാനിച്ചത്
കൊവിഡ് വന്ന് ഭേദമായവർ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട അരോഗ്യജീവനക്കാർ മുഖേന അപോയിൻമെൻ്റ് വാങ്ങി പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ ചികിത്സ തേടേണ്ടതാണ്.
കോവിഡ് വന്ന് ഭേദമായവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.
നിലവിൽ കോ വിഡ് ചികിൽസയിൽ ഉള്ളവർ പോസ്റ്റ് കോവിഡ് ക്ലിനിക്കിൽ വരാൻ പാടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജമാൽ അഹമ്മദ് അറിയിച്ചു.
No comments