Breaking News

തദ്ദേശ തെരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കാൻ തീരുമാനം. തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് അവസാന ഒരുമണിക്കൂറിൽ വോട്ട് ചെയ്യാം. വോട്ട് ദിവസമോ അതിന് തൊട്ടുമുൻപുള്ള ദിവസമോ പോസിറ്റീവായവർക്കും വോട്ട് ചെയ്യാം. ഇതിനായി ഓർഡിനൻസ് കൊണ്ടു വരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.പി പി ഇ കിറ്റ് ധരിച്ച് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം വോട്ട് ചെയ്യാൻ എത്തേണ്ടത്. കൊവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നക്കുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ തപാൽ ബാലറ്റിന് അപേക്ഷിക്കാൻ സാധിക്കും. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാൻ അവസരം നൽകുന്നത്.

No comments