Breaking News

ജനകീയ പ്രതിരോധത്തിൻ്റെ മുന്നറിയിപ്പ് തീർത്ത വടക്കാംകുന്ന് സംരക്ഷണ സമിതിയുടെ ദശദിന സത്യാഗ്രഹ സമരം സമാപിച്ചു


വെള്ളരിക്കുണ്ട്: ജനകീയ പ്രതിരോധത്തിൻ്റെ കാവൽകോട്ടകൾ തീർത്ത് വടക്കാക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച ദശ ദിന സത്യാഗ്രഹ സമരത്തിന് സമാപനമായി. പത്ത് ദിവസം നീണ്ട സമരപാതയിൽ പ്രദേശത്തെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ സത്യാഗ്രഹികളായി. പി.ഡി.അബ്രഹാം അദ്ധ്യക്ഷത വഹിച്ച സമാപന യോഗം ശിശുക്ഷേമ സമിതി സംസ്ഥാന എക്സി.അംഗം ഒ.എം ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രമണി രവി, എ.ആർ.രാജു, ഭാസ്കരൻ അടിയോടി, സോപാനം ബാബു, ധനീഷ് ചന്ദ്രൻ ,എം.ബി രാഘവൻ, ടി.പി.തങ്കച്ചൻ, വിനോദ് പന്നിത്തടം എന്നിവർ സംസാരിച്ചു. ടി.എൻ.അജയൻ സ്വാഗതവും, ജിബിൻ അബ്രഹാം നന്ദിയും രേഖപ്പെടുത്തി.

വടക്കാംകുന്ന് വിഷയം അതീവ ഗൗരവത്തോടെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനെ നേരിൽ കണ്ട് അവതരിപ്പിക്കുവാനും വെള്ളരിക്കുണ്ട് താലൂക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനുമാണ് സംരക്ഷണ സമിതിയുടെ തീരുമാനം.

No comments