Breaking News

ക്രിട്ടിക്കൽ ബൂത്തുകളിൽ സായുധ സേനയെ വിന്യസിക്കും: കളക്ടർ


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ക്രിട്ടിക്കൽ ആയി കണ്ടെത്തിയ ബൂത്തുകളിൽ സായുധ പോലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും ഒരു സ്ഥാനാർഥിക്ക് 75 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്നത്. സ്ഥിരമായി തെരഞ്ഞെടുപ്പ് അതിക്രമങ്ങൾ നടത്തുന്നവരായി കണ്ടെത്തിയവരുള്ള 180 ഓളം ബൂത്തുകൾ വൾനറബിൾ വിഭാഗത്തിൽ ഉൾപ്പെടും. ഇവിടങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കും. കൂടാതെ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയതു പ്രകാരം കണക്കാക്കിയ ബൂത്തുകളെ പ്രത്യേക വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പാർട്ടികൾക്ക് അവരുടെ ചെലവിൽ ക്യാമറകൾ സ്ഥാപിക്കാമെന്നും കളക്ടർ അറിയിച്ചു.


No comments