Breaking News

പോളിംഗ് ബൂത്തുകൾ സാനിറ്റൈസ് ചെയ്യും


ഡിസംബർ 13ന് രാവിലെ എട്ട് മണിക്ക് മുമ്പായി പോളിംഗ് ബൂത്തുകൾ സാനിറ്റൈസ് ചെയ്യണമെന്ന് വരണാധികാരികളുടെ യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇതിനായി കുടുംബശ്രീ യൂനിറ്റുകളെ ചുമതലപ്പെടുത്തണം. വോട്ടെടുപ്പ് വേളയിൽ അടിയന്തിരമായി ആവശ്യമായി വന്നാൽ സാനിറ്റൈസ് ചെയ്യുന്നതിന് സാനിറ്റൈസിംഗ് ടീം പോളിംഗ് ബൂത്തിൽ സജ്ജമായിരിക്കും. മാസ്‌ക് ധരിച്ച് വരുന്ന വോട്ടർ മാസ്‌ക് താഴ്ത്തി തിരിച്ചറിയലിന് നിർബന്ധമായി വിധേയമാകണം. ഇടതുകൈയിലെ ഗ്ലൗസ് ഊരി പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന വോട്ടർ വോട്ടിംഗ് കഴിഞ്ഞ് വിരലിൽ മഷി പതിപ്പിച്ച് പുറത്തിറങ്ങിയ ശേഷമേ ഗ്ലൗസ് വീണ്ടും ധരിക്കാവൂ.


വരണാധികാരികൾക്ക് ഡിസംബർ അഞ്ചിന് വോട്ടിംഗ് യന്ത്രം വിതരണം ചെയ്യും. ആറിന് വോട്ടിംഗ് യന്ത്രത്തിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. ഡിസംബർ 13 വരെയും വോട്ടെടുപ്പിന് ശേഷവും രണ്ട് തട്ടിലുള്ള സുരക്ഷയോടെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുമെന്നും കളക്ടർ അറിയിച്ചു.


No comments