ജന്മദിനത്തിൽ വായനശാലയ്ക്കൊരു പുസ്തകം; എടത്തോട് മാണിയൂരിലെ ദിവ്യ ദാമോദരനാണ് തന്റെ ജന്മദിനത്തിൽ ഗ്രാമീണ വായനശാല& ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ സമ്മാനിച്ചത്
ഇടത്തോട്: ജൻമദിനത്തിൽ വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എടത്തോട് മാണിയൂരിലെ ദിവ്യ ദാമോദരൻ. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റിയംഗവും ബളാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായ ദാമോദരൻ കൊടക്കലിന്റെ മകളാണ് ദിവ്യ. ലൈബ്രേറിയനായ ശ്രീജ രാമകൃഷ്ണൻ വായനശാലക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റു വാങ്ങി. ജൻമദിനത്തിലെ മാതൃകാപരമായ ഈ സ്നേഹസമ്മാനം പുസ്തക പ്രേമികൾക്ക് പ്രചോദനമായി മാറുമെന്നതിൽ സംശയമില്ല.
ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി സ്വന്തം നാട്ടിലെ വായനശാലയ്ക്ക് പുസ്തകങ്ങൾ സമ്മാനിക്കാൻ ഇതൊരു തുടക്കമാവട്ടെ എന്നാണ് ഗ്രാമീണ വായനശാല പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
No comments