Breaking News

പ്രമുഖ സോഷ്യലിസ്റ്റും ലോഹ്യ വിചാരവേദി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി കെ ഭാസ്ക്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അനുശോചനം അറിയിച്ചു



പ്രമുഖ സോഷ്യലിസ്റ്റും ലോഹ്യ വിചാരവേദി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി കെ ഭാസ്ക്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മകൻ സുധിലിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.

ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ എ നീലലോഹിത ദാസ്, ജനതാദൾ ദേശീയ സമിതിയംഗം പി പി ദിവാകരൻ എന്നിവരും അനുശോചിച്ചു.

ജനതാദൾ എസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ അനുശോചന യോഗത്തിൽ സന്തോഷ് മാവുങ്കാൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അരയി, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, എം ഷാജി, വി വെങ്കിടേഷ് ,സി എച്ച് അബൂബക്കർ, രാജീവൻ പുതുക്കളം എന്നിവർ സംസാരിച്ചു

No comments