Breaking News

'അദ്ദേഹം നമ്മളെ വിട്ടുപോകുന്നില്ല, കാരണം ഡീഗോ അനശ്വരനാണ്'; മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലയണൽ മെസിഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി. സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് മെസി ഇതിഹാസ താരത്തിന് ആദരാഞ്ജലി അർപ്പിച്ചത്. 'ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡീഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഈ നിമിഷം ഞാൻ ഓർത്തുപോകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എന്റെ അനുശോചനം അർപ്പിക്കുന്നു'- മെസി ഫേസ്ബുക്കിൽ കുറിച്ചു.

ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയും മറഡോണയുടെ മരണത്തിൽ പ്രതികരിച്ചിരുന്നു. ‘ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയാണ് ഡീഗോ മറഡോണ വിടവാങ്ങിയത്. രണ്ട് ആഴ്ചകൾക്കു മുൻപ് മറഡോണയ്ക്ക് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വീട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിശ്രമത്തിലായിരുന്നു.

No comments