Breaking News

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി വൈദ്യുതി കാറുകള്‍; 65 എണ്ണം കൈമാറി



വായുമലിനീകരണം കുറയ്ക്കുന്നതിന്റ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാന്‍ ഇനി വൈദ്യുതി കാറുകള്‍ . ആദ്യപടിയായി മോട്ടോര്‍ വാഹനവകുപ്പിന്റ സേഫ് കേരള പദ്ധതിക്കായി അറുപത്തിയഞ്ചെണ്ണം കൈമാറി. സാംസ്കാരിക വകുപ്പ് ഉള്‍പ്പടെ പതിനഞ്ചോളം വകുപ്പുകള്‍ വൈദ്യുതി കാറുകള്‍ക്കായി അനര്‍ട്ടിനെ സമീപിച്ചിട്ടുണ്ട്.

ഈ ഒാരോ കാറും ഒാടിത്തുടങ്ങുന്നത് കാര്‍ബര്‍ രഹിത കേരളത്തിലേക്കാണ്. സ്വന്തമായി വാഹനം വാങ്ങുന്നത് അവസാനിപ്പിച്ച് വൈദ്യുതി കാറുകളുടെ ആദ്യ പ്രചാരകരാകുന്നതും സര്‍ക്കാര്‍ വകുപ്പുകളാണ്. റോഡുകളിലെ വാഹന പരിശോധനയ്ക്കായി മോട്ടോര്‍വാഹനവകുപ്പ് മാത്രം ‌വാടകയ്ക്കെടുത്തിരിക്കുന്നത് 45 കാറുകളാണ്. ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ സേഫ് കേരള ഉദ്യോഗസ്ഥര്‍ക്ക് കാറുകള്‍ കൈമാറി.

ഡീസല്‍ കാറുകളെ അപേക്ഷിച്ച് അഞ്ചിലൊന്ന് ചെലവേ വരുന്നുള്ളു. ആറു മുതല്‍ എട്ടുവര്‍ഷത്തേക്കാണ് വാടകയ്ക്ക് നല്‍കുന്നത്. ഒരു യൂണിറ്റ് വൈദ്യുതിയില്‍ പത്തുകിലോമീറ്റര്‍ ഓടും. 23000 മുതല്‍ 43000 രൂപവരെയാണ് മാസ വാടക.‍ കേന്ദ്രസര്‍ക്കാരിന്റ ഊര്‍ജമന്ത്രാലയം വഴി ലഭിക്കുന്ന കാറുകള്‍ അനര്‍ട്ടാണ് വിവിധ വകുപ്പുകള്‍ക്ക് വാടകയ്ക്ക് നല്കുന്നത്. അനര്‍ട്ടിന്റ തിരുവനന്തപുരത്തെ പ്രധാന ഒാഫീസില്‍ ഉള്‍പ്പടെ സംസ്ഥാനത്ത് ഇതിനകം പത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്.

No comments