കാട്ടുപന്നി,കാട്ടാന ശല്യത്തിന് പുറമേ മലയോരത്ത് കുരങ്ങ് ശല്യവും രൂക്ഷമായി
രാജപുരം: മലയോര പഞ്ചായത്തുകളിൽ കാട്ടുമൃഗ ശല്യം രൂക്ഷമായി പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. ദിനംപ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ച് വരുന്നതിനാൽ മലയോരത്തെ കർഷകർക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ്. പനത്തടി, കള്ളാർ, കോടോം ബേളൂർ പഞ്ചായത്തുകളിലാണ് ആന, കുരങ്ങ്, മയിൽ, പന്നി എന്നിവയുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്. കുരങ്ങ് ശല്യം രൂക്ഷമായതോടെ തെങ്ങ് കർഷകറെ ഏറെ പ്രയാസത്തിലാക്കുന്നു. മൂപ്പ് എത്തുന്നതിന് മുമ്പ് കരിക്കുകൾ നശിപ്പിക്കുന്നത് പതിവാണ്. ഒപ്പം പാണത്തൂർ, റാണിപുരം മേഖലയിൽ ആനശല്യം രൂക്ഷമായിരിക്കുകയാണ്. കാട്ടുപ്പന്നികളുടെ ആക്രമത്തിൽ മരിച്ചീനി ഉൾപ്പെടെയുള്ള കൃഷി ഇടങ്ങളിൽ പൂർണ്ണമായും നശിപ്പിക്കുന്നു. കാട്ടുമൃഗങ്ങളെ വെടിവെക്കാനുള്ള അനുമതി ഉണ്ടെങ്കിലും പലരും നിയമ പ്രശ്‌നം ഓർത്ത് വെടിവെക്കാൻ തയ്യാറാകുന്നില്ല. കുരങ്ങിനെ പിടികൂടുന്നതിന് വനം വകുപ്പ് പല പദ്ധതികളും തയ്യാറാക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ല. പല തവണ വനം വകുപ്പിനും മറ്റു ബന്ധപ്പെട്ടവർക്കും കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർത്തുന്നുണ്ടെങ്കിലും പലപ്പോഴും നടപടി വൈകുന്നത് കർഷകർക്ക് വിനയാകുന്നു.
malayoram flash
No comments