Breaking News

തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ് 19; 'ആചാര്യ' ചിത്രീകരണം നീട്ടിവെച്ചു



തെന്നിന്ത്യൻ സൂപ്പർ താരം ചിരഞ്ജീവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിരഞ്ജീവി നായകനാകുന്ന ചിത്രം ആചാര്യയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിന് മുമ്പായി നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ‍് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതനായ വിവരം താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

ലക്ഷണങ്ങൾ ഒന്നുമില്ലെന്നും കഴിഞ്ഞ അഞ്ചു ദിവസത്തിനിടയിൽ താനുമായി സമ്പർക്കത്തിലുള്ളവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവി അറിയിച്ചു.

ചിരഞ്ജീവിയുടെ 152ാമത്തെ ചിത്രമാണ് ആചാര്യ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ചാണ് വീണ്ടും ചിത്രീകരണം പുനരാരംഭിക്കാനിരിക്കുകയായിരുന്നു. ഓഗസ്റ്റിൽ ചിരഞ്ജീവിയുടെ 65ാം പിറന്നാൾ ദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു

No comments