ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്രസംഗമത്സരം
കാഞ്ഞങ്ങാട്: ആയുർവേദ ദിനത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാവകുപ്പ് ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഓൺലൈൻ പ്രസംഗമത്സരം നടത്തും.
'സമകാലിക ആരോഗ്യരംഗത്ത് ആയുർവേദത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലാണ് മത്സരം.
അഞ്ചുമിനിറ്റിൽ കവിയാത്ത പ്രസംഗം വോയ്‌സ് ക്ലിപ്പായി 9447488572 എന്ന നമ്പറിൽ 18-ന് വൈകീട്ട് അഞ്ചിനുമുമ്പായി അയക്കണം. വിദ്യാർഥിയുടെ പേര്, ക്ലാസ്, സ്കൂൾ എന്നീ വിവരങ്ങളും നൽകണം.
No comments