Breaking News

സ്ഥാനമൊഴിയുന്ന ജനപ്രതിനിധികൾക്ക് നന്ദിയർപ്പിച്ച് കാസർകോട് ജില്ലാ കളക്ടറുടെ കുറിപ്പ്


എത്രയും ബഹുമാനമുള്ള വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക്;

              കാസറഗോഡ് ജില്ലാ കലക്ടർ എന്ന നിലയിൽ കഴിഞ്ഞ 2 വർഷവും 3 മാസവും നീണ്ട കാലയളവിൽ എൻ്റെ ആശയങ്ങൾക്കും പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ സഹകരണവും സ്നേഹവും നൽകി ഈ നാടിൻ്റെ വികസനത്തിന് മുതൽക്കൂട്ടായ നിങ്ങളുടെ എല്ലാവരുടേയും പ്രവർത്തനങ്ങളെ ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന ഈ വേളയിൽ നിങ്ങൾ ഓരോരുത്തരും നൽകിയ സുവർണ്ണനിമിഷങ്ങൾ മായാത്ത ഓർമ്മകളായി എന്നോടൊപ്പം എന്നും ഉണ്ടാകും. ജീവിതയാത്രയിൽ നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്നും ഇതേ സൗഹൃദവും സ്നേഹവും ഒട്ടും ചോരാതെ ആ നിമിഷവും നമ്മോടൊപ്പം ഉണ്ടാകും എന്ന് ആഗ്രഹിച്ചും പ്രതീക്ഷിച്ചും കൊണ്ട് ..

സ്വന്തം,

ഡോ.ഡി സജിത് ബാബു  IAS ജില്ലാ കലക്ടർ കാസറഗോഡ് .

No comments