Breaking News

സർക്കാരിൻ്റെ സൗജന്യ ക്രിസ്‌മസ്‌ കിറ്റ്‌ 3 മുതൽ ; ഇത്തവണ ഉഴുന്ന് മുതൽ മാസ്‌കുവരെ


കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ക്രിസ്‌മസ്‌ കിറ്റ്‌ ഡിസംബർ മുതൽ വിതരണം ചെയ്യും. 11 ഇനമാണ്‌ കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–- 250 ഗ്രാം, ചെറുപയർ–- 500 ഗ്രാം, തുവരപ്പരിപ്പ്‌–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്‌–- 500 ഗ്രാം, ഖദർ മാസ്‌ക്‌–- രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌. -എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ്‌ ലഭിക്കും.


നവംബറിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്‌. പിങ്ക്‌ കാർഡുകാരുടെ കിറ്റ്‌ വിതരണമാണ്‌ ഇപ്പോൾ തുടരുന്നത്‌. ഒക്ടോബറിലെ കിറ്റ്‌ വാങ്ങാൻ ബാക്കിയുള്ളവർക്ക്‌ ഡിസംബർ അഞ്ചുവരെ  നൽകും.

No comments