സംസ്ഥാന അങ്കണവാടി ടീച്ചർക്കുള്ള അവാർഡ് നേടിയ കിനാനൂർ കരിന്തളം പുലിയംകുളത്തെ പി.ശാലിനിക്ക് നാടിന്റെ സ്നേഹാദരവ്
സംസ്ഥാന അങ്കണവാടി ടീച്ചർക്കുള്ള അവാർഡ് നേടിയ കിനാനൂർ കരിന്തളത്തെ പുലിയംകുളം അങ്കണവാടി ടീച്ചർ പി.ശാലിനിക്ക് നാട്ടുകാരും ALMSC കമ്മറ്റിയംഗങ്ങളും ചേർന്ന് അനുമോദിച്ചു.
ചടങ്ങിൽ ICDS സൂപ്പർവൈസർ നിഷ നമ്പപൊയിൽ സ്വാഗതം പറഞ്ഞു.ശിശു വികസന പദ്ധതി ഓഫിസർ ഷിബില.ജെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്
ഉത്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു.
കാർത്യായായനി കണ്ണൻ, ജോർജ്ജ്, എൻ.എൻ.എം. ജില്ലാ കോ ഓർഡിനേറ്റർ വിപിൻ നമ്പ്യാർ രമ്യ.പി എന്നിവർ പ്രസംഗിച്ചു. ശാലിനി.പി മറുപടി പ്രസംഗം നടത്തി
No comments