Breaking News

നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മലയാളി യുവാവിനെ അക്രമിച്ച് പണവും മൊബൈലും കവർന്നു


ബംഗളൂരു: നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മലയാളി യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച്‌ പണവും രേഖകളും അടങ്ങിയ പഴ്സും മൊബൈല്‍ ഫോണും കവര്‍ന്നു. മലപ്പുറം നിലമ്ബൂര്‍ പാട്ടരാക്ക പൂളക്കല്‍ വീട്ടില്‍ സഹദ് അലി (24) ആണ് ആക്രമണത്തിനിരയായത്.  ബംഗളൂരുവിലെ കാര്‍മലാരം റെയില്‍വെ സ്​റ്റേഷനിലാണ് സംഭവം.

ഹൂഡിയിലെ ബന്ധുവീട്ടിലെത്തി തിരിച്ച്‌ നാട്ടിലേക്ക് പോകുന്നതിനായാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥി കൂടിയായ സഹദ് അലി കാര്‍മലാരം റെയില്‍വെ സ്​റ്റേഷനിലെത്തിയത്. റെയില്‍വെ സ്​റ്റേഷനില്‍ കൊണ്ടാക്കിയശേഷം ട്രെയിന്‍ വരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ബന്ധുക്കള്‍ മടങ്ങി.

യശ്വന്ത്പുര-കണ്ണൂര്‍ എക്സ്പ്രസിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. സ്​റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന സഹദി​െന്‍റ അടുത്തേക്ക് മൂന്നുപേരെത്തി ഹിന്ദിയില്‍ പത്തു രൂപ കടം ചോദിച്ചു. ഇതിനിടയില്‍ മൂന്നുപേരിലൊരാള്‍ പിന്നിലൂടെ വന്ന് ബലമായി സഹദി​ൻ്റെ പോക്കറ്റില്‍നിന്നും പഴ്സും മൊബൈലും പിടിച്ചുവാങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. കവര്‍ച്ചാ സംഘത്തിെന്‍റ പിന്നാലെ പോയ സംഘത്തിലൊരാളെ സഹദ് പിടിച്ചുവെച്ചു. ഇതോടെ പിടിവലിയായി.

പ്ലാറ്റ്​ഫോമി​ൻ്റെ അറ്റത്ത് ആയതിനാല്‍ വെളിച്ചമുണ്ടായിരുന്നില്ല. മൂവരും ചേര്‍ന്ന് സഹദിനെ മര്‍ദിച്ചു. പിടിവലിക്കിടയില്‍ കൂര്‍ത്ത മുനയുള്ള ആയുധം ഉപയോഗിച്ച്‌ സഹദി​ന്‍റ ഇടതുകൈയില്‍ മാരകമായി പരിക്കേല്‍പ്പിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. സ്​റ്റേഷന്‍ മാസ്​റ്ററെ ബന്ധപ്പെട്ട് നാട്ടിലേക്ക് വിളിച്ചുപറയുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലെ ബന്ധുക്കള്‍ സര്‍ജാപുര്‍ റോഡിലെ ആശുപത്രിയിലെത്തിച്ച്‌​ ചികിത്സ നല്‍കി. ആഴത്തില്‍ മുറിവേറ്റ ഇടതുകൈക്ക്​ 29 തുന്നുകളാണിട്ടത്. 27,000 രൂപയുടെ മൊബൈല്‍ ഫോണും പഴ്സിലുണ്ടായിരുന്ന 500 രൂപയും പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയാണ് നഷ്​​ടപ്പെട്ടത്.

ബെലന്തൂര്‍ സ്​റ്റേഷനിലെത്തി വിവരം പറഞ്ഞു. പൊലീസുകാരെത്തി സംഭവം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും ബൈയപ്പനഹള്ളി റെയില്‍വെ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. അന്ന് അര്‍ധരാത്രിയോടെ ബൈയപ്പനഹള്ളി റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ െചയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയുള്ളതിനാല്‍ ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി ബസില്‍ സഹദ് നാട്ടിലേക്ക് മടങ്ങി. ഹിന്ദി അറിയാത്ത പോലെയാണ് സംസാരിച്ചതെന്നും ചെറുപ്പകാരാണെന്നും സഹദ് പറഞ്ഞു.

കവര്‍ച്ചാ സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും കാര്‍മലാരം റെയില്‍വെ സ്​റ്റേഷനില്‍ ആവശ്യത്തിന് വെളിച്ചമോ സുരക്ഷയോ ഒരുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ലോക്ക് ഡൗണിനുശേഷം സംഘം ചേര്‍ന്ന് ആക്രമിച്ച്‌ പണം കവരുന്ന സംഘവും നഗരത്തില്‍ വ്യാപകമാകുകയാണ്. മുമ്ബും കാര്‍മലാരം റെയില്‍വെ സ്​റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ ആക്രമണത്തിനിരയായിട്ടുണ്ട്.

No comments