കൊല്ലമ്പാറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി
കൊല്ലംപാറ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി 16-ാം വാർഡ് കൊല്ലംപാറയിൽ പ്രവർത്തകർ സ്ഥാപിച്ച പ്രചരണ ബോഡ് ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. വാർഡിലെ സ്ഥാനാർത്തിയുടെ ജനസമ്മതിയും പ്രചരണ മുന്നേറ്റവും കണ്ട് പരാജയഭീതിയിലായവരാണ് ഇതിന് പിന്നിലെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും യു.ഡി.എഫും ആരോപിച്ചു. UDF പ്രവർത്തകർ നീലേശ്വരം പോലീസിൽ പരാതി നൽകി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകണമെന്ന് ആവശ്യപെട്ടു. ഉമേശൻ വേളൂർ അദ്ധ്യക്ഷനായി. കെ.കെ.നാരായണൻ, സി.വി.ഭാവനൻ, സി.ഒ സജി, അജയൻ വേളൂർ, വി.ശശീന്ദ്രൻ ,ബാബു ചേമ്പേന, പ്രകാശൻ കാറളം, കെ.തമ്പാൻ നായർ തുടങ്ങിയവർ സംസാരിച്ചു.
No comments