Breaking News

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു


പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു.

സുഗമവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ജില്ലയിൽ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.




ഇ-ഡ്രോപ്പ്, മാന്‍പവര്‍ നോഡല്‍ ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ ജനറല്‍ എന്‍. ദേവീദാസിനെയും (9447726900), അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി കളക്ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് ആര്‍. അജയനേയും നിയമിച്ചു.


നിയമ പരിപാലനത്തിനും എ.സി.സി ഇംപ്ലമെന്റേഷന്‍ നോഡല്‍ ഓഫീസറായി എ.ഡി.എം എന്‍. ദേവീദാസിനേയും (9447726900) അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി സീനിയര്‍ ക്ലര്‍ക്ക് വി.എം അജയനേയും ക്ലാര്‍ക്ക് പി. ശ്രീധരിയേയും നിയമിച്ചു.


ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സീനിയര്‍ സൂപ്രണ്ടായി കെ.ജി മോഹനനേയും (9495408601) അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ട് രവീന്ദ്രനെയും(9061608709) ചുമതലപ്പെടുത്തി.


ഗതാത മാനേജ്മെന്റ് നോഡല്‍ ഓഫീസറായി റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ രാധാകൃഷ്ണനേയും(8547639014) അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി കാസര്‍കോട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധാകരനേയും (9447689929) നിയമിച്ചു.


പരിശീലന നോഡല്‍ ഓഫീസറായി ചെറുകിട ജലസേചന വിഭാഗം ഡിവിഷൻ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കെ. ബാലകൃഷ്ണനേയും (9446088056) അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ക്ലര്‍ക്ക് ധനേഷ് കെ.ടിയും (9605520299) നിയമിച്ചു.



മെറ്റീരിയല്‍ നോഡല്‍ ഓഫീസറായി സീനിയര്‍ സൂപ്രണ്ട് എം. അന്‍സാറിനേയും (9446111963) അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരായി സീനിയര്‍ ക്ലര്‍ക്ക് വി. വേണുഗോപാലനേയും 9496830409 സീനിയര്‍ ക്ലാര്‍ക്ക് ദിനേശന്‍ കുന്നവില്‍ വീട്ടിലിനേയും (8606652002)നിയമിച്ചു.



എക്സ്പെന്റിച്ചര്‍ മോണിറ്ററിങ്ങ് നോഡല്‍ ഓഫീസറായി ഫിനാന്‍സ് ഓഫീസര്‍ കെ. സതീശനേയും (9447648998) അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി സീനിയര്‍ ക്ലാര്‍ക്ക് ഡി. വസന്തിയേയും (9495617884) നിയമിച്ചു.



ഒബ്സേര്‍വേര്‍സ് നോഡല്‍ ഓഫീസറായി സ്പെഷ്യല്‍ താഹ്സില്‍ദാര്‍ എല്‍.ആര്‍ വി. സൂര്യനാരായണനെ (6238690927) നിയമിച്ചു.



പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ സര്‍വ്വീസ് വോട്ടേര്‍സ്, ഇ.ഡി.സി നോഡല്‍ ഓഫീസറായി താഹ്സില്‍ദാര്‍ (കിഫ്ബി) എ. ആന്‍ഞ്ചലോവിനെയും (9447120715) അസിസ്റ്റന്‍ര് നോഡല്‍ ഓഫീസറായി സീനിയര്‍ ക്ലാര്‍ക്ക് എസ്.എസ് ശരത്ത് ബാബുവിനേയും (9037831034) നിയമിച്ചു.


മീഡിയ കമ്മ്യൂണിക്കേഷന്‍ നോഡല്‍ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനനെ (8547860180) നിയമിച്ചു.


കമ്പ്യൂട്ടറൈസേഷന്‍ നോഡല്‍ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ കെ.രാജനെയും (9400158845) അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി എ.ഡി.ഐ.ഒ ലീനയെയും നിയമിച്ചു.



പരാതി പരിഹാര സെല്‍, ഹെല്‍പ്പ് ലൈന്‍ നോഡല്‍ ഓഫീസറായി ജൂനിയര്‍ സൂപ്രണ്ട് ഡി.എസ് ശെല്‍വരാജനേയും (9447904868), അസിസ്റ്റന്റ് നോഡല്‍ ഓഫീസറായി ക്ലാര്‍ക്ക് എന്‍.കെ വിപിന്‍ കുമാറിനേയും (9746324073)നിയമിച്ചു.

No comments