തദ്ദേശ തെരഞ്ഞെടുപ്പ്; കളക്ട്രേറ്റിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം വിളിച്ചു
കാസർകോട്: മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു. കളക്ടറേറ്റിൽ നടത്തിയ രാഷ്ട്രിയ കക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കോവിസ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ മുൻകരുതലുകൾ സ്വീകരിക്കണം. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പടെ മൂന്നു പേരിൽ കൂടാൻ പാടില്ലെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു.

No comments