ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായി
ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ സംവരണ നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ 417 എണ്ണം വനിതകൾക്കാണ്
46 എണ്ണം പട്ടികജാതി വിഭാഗങ്ങൾക്കും 46 എണ്ണം പട്ടികജാതി സ്ത്രീകൾക്കും എട്ട് എണ്ണം പട്ടികവർഗവിഭാഗത്തിനും എട്ട് എണ്ണം പട്ടികവർഗ സ്ത്രീകൾക്കുമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. ഓരോ ഘട്ടത്തിലും ഏഴ് വീതം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും വിധമാണ് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും അന്നുമുതൽ മുതൽ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണമായിരിക്കും
No comments