Breaking News

ജില്ലാശുപത്രി സമരം മൂന്നാംദിനം; ജില്ലയിലെ ആദിവാസി സംഘടനാ പ്രതിനിധികൾ നിരാഹാര സമരം ഏറ്റെടുത്തു


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സാധാരണ ജനങ്ങൾക്കായി തുറന്ന് കൊടുക്കുക, ചട്ടഞ്ചാൽ കോവിഡ് ആശുപത്രി പൂർണ്ണ സജ്ജീകരണങ്ങളോടെ പ്രവർത്തനമാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ജില്ലയിലെ ആദിവാസി സംഘടനാ പ്രതിനിധികളായ രണദീപൻ കുഴിക്കോൽ, ബിജു കൂളിമാവ്, കെ.രഘു, വിഷ്ണു പാണത്തൂർ, പ്രിയേഷ് കുമാർ, രമേശൻ മലയാറ്റുകര നിരാഹാരമനുഷ്ഠിക്കുന്നു. ഇന്നത്തെ സമരം എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉത്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സി.യൂസഫ് ഹാജി, പവിത്രൻ തോയമ്മൽ, മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഖാദർ മാങ്ങാട് എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

No comments