Breaking News

ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്ക് ഹ്രസ്വചിത്ര ആസ്വാദനക്കുറിപ്പ് മത്സരം


കാസർഗോഡ് : കോവിഡ് വ്യാപനം തീവ്രമാകുമ്പോൾ മരണ നിരക്കും ഉയരുന്ന പശ്ചാത്തലത്തിൽ റിവേഴ്സ് ക്വാറൻ്റൈനിൻ്റെ പ്രാധാന്യം പൊതുജനങ്ങളെ  ഓര്മപ്പെടുത്തുന്നതിനായി ഐ ഇ സി കോർഡിനേഷൻ കമ്മിറ്റി ജില്ലാ ഭരണകൂടം, കാസറഗോഡ് പുറത്തിറക്കിയ 'പ്ലീസ് ' എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു.


1) ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളൂ.

2) ഹ്രസ്വ ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പും ,കൂടെ റിവേഴ്‌സ് ക്വാറന്റൈനിന്റെ പ്രാധാന്യത്തെ ക്കുറിച്ചുള്ള ലേഖനവും ഉണ്ടായിരിക്കണം. ( കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകാനും   മരണ സാധ്യത കൂടുതലുള്ളതുമായ  പ്രായമേറിയവർ, ഗർഭിണികൾ, കുട്ടികൾ ,കിടപ്പു രോഗികൾ, മറ്റ് അസുഖമുള്ളവർ എന്നിവരെ കോവിഡ് പകരാൻ സാധ്യതയുള്ളവരിൽ നിന്നും സമ്പർക്കം ഒഴിവാക്കി കൊണ്ട് മാറ്റി  നിർത്തുന്നതിനെയാണ്  റിവേഴ്‌സ്  ക്വാറന്റൈൻ എന്ന് പറയുന്നത്)


ഇവ രണ്ടും കൂടി  200 വാക്കിൽ കൂടുവാനോ  100  വാക്കിൽ കുറയുവാനോ പാടുള്ളതല്ല .

3) ലേഖനത്തിന്റെ പിഡിഎഫ് ഫോർമാറ്റ്   massmediaksd2019@gmail.com എന്ന വിലാസത്തിലോ 

അല്ലെങ്കിൽ അസ്സൽ കോപ്പി 

ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ 

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം )

ബെല്ല (പി ഓ)

ചെമ്മട്ടംവയൽ 

കാഞ്ഞങ്ങാട് 

671531(പിൻ)

എന്ന വിലാസത്തിലേക്കോ

പേര് ,ഫോൺ നമ്പർ ,കുടുംബശ്രീ യൂണിറ്റിന്റെ പേര് ,ഗ്രാമ പഞ്ചായത്ത്‌ /നഗരസഭ യുടെ പേര് സഹിതം 

നമ്പർ സഹിതം 

അയക്കേണ്ടതാണ്.


ഹ്രസ്വ ചിത്രം https://youtu.be/dyMSjMqDTDM എന്ന യൂട്യൂബ്  ലിങ്കിൽ കാണാവുന്നതാണ്


വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് 

കൂടുതൽ വിവരങ്ങൾക്ക് 

9496358331 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

No comments