Breaking News

സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വിഐ ഗിഗാനെറ്റ് തിരഞ്ഞെടുക്കപ്പെട്ടു


കേരളത്തിലെ എല്ലാം 4ജി നെറ്റ്‌വര്‍ക്കുകളെക്കാളും ഏറ്റവും കൂടുതല്‍ വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വിഐ ഗിഗാനെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. വെബ് ബേസ്ഡ് നെറ്റ്വര്‍ക്ക് ഡയഗ്‌നോസ്റ്റിക്‌സ് ആയ ഓക്ലയുടെ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയതും സ്ഥിരതയുള്ളതുമായ 4ജി നെറ്റ്വര്‍ക്കായി വിഐയെ തിരഞ്ഞെടുത്തത്. സ്പീഡ് ടെസ്റ്റുകളുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഓക്ല റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് വിഐ മുന്നിലെത്തിയത്. വോഡാഫോണ്‍, ഐഡിയ എന്നിവ സംയോജിച്ചാണ് വിഐ ആയി മാറിയത്.

അതുകൊണ്ട് തന്നെ രണ്ടായിരുന്ന കമ്പനികളുടെ സാങ്കേതിക സംവിധാനങ്ങള്‍ ഒരുമിച്ച് സ്‌പെക്ട്രം പുതുക്കിയതിനാലാണ് വേഗതയുള്ള 4ജി നല്‍കാന്‍ സാധിക്കുന്ന നെറ്റ്‌വര്‍ക്ക് ശേഷി കമ്പനിക്ക് ലഭിച്ചത്. മറ്റുളള ടെലിക്കോം കമ്പനികളെക്കാള്‍ കൂടുതല്‍ ഡൌണ്‍ലോഡ്, അപ്ലോഡ് വേഗതയും സ്റ്റെബിലിറ്റിയും വിഐ ഗിഗാനെറ്റ് നല്‍കുന്നു. ഏറ്റവും മികച്ച 4ജി നെറ്റ്വര്‍ക്കുകള്‍ നല്‍കുന്നതും ഏറ്റവും കൂടുതല്‍ ഫ്രീ പ്ലാനുകള്‍ നല്‍കുന്നതുമായ ജിയോ അടക്കമുള്ള എതിരാളികളെ പിറകിലാക്കിയാണ് 4ജി വേഗതയുടെ കാര്യത്തില്‍ വിഐ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

കേരളത്തിനു പുറമേ ഇന്ത്യയിലെ തന്നെ നൂറ്റിഇരുപത് പ്രധാന നഗരങ്ങളിലെ ഇന്റര്‍നെറ്റ് വേഗതയുടെ പട്ടികയിലും വിഐ ഗിഗാനെറ്റ് മുന്നില്‍ എത്തിയിട്ടുണ്ട്. മറ്റ് കമ്പനികള്‍ക്കു മുന്നില്‍ വിഐയുടെ 4ജി സേവനങ്ങളുടെ കരുത്ത് തുറന്ന് കാട്ടുന്നവയാണ് ഓക്ല പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നൂറ് കോടിയോളം ആളുകള്‍ക്ക് ഇന്ന് വിഐയുടെ 4ജി സേവനം ലഭ്യമാകുന്നുണ്ട്. ഓക്ല പുറത്ത് വിട്ട ഈ റിപ്പോര്‍ട്ട് ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നയാണ് എന്ന് വിഐ ലിമിറ്റഡ് സിഇഒ രവീന്ദര്‍ ടക്കര്‍ പറഞ്ഞു.

No comments