Breaking News

ബാണാസുര വനത്തിൽ മാവോയിസ്റ്റ് – പൊലീസ് ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടതായി സൂചന




ബത്തേരി• വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി. പടിഞ്ഞാത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പന്തിപ്പൊയിൽ വാളാരംകുന്നിലാണ് രാവിലെ ആറു മണിയോടെ ഏറ്റുമുട്ടൽ ഉണ്ടായത്. ഒരാൾ കൊല്ലപ്പെട്ടതായാണ് സൂചന. കൊല്ലപ്പെട്ടയാൾ മലയാളി അല്ലെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റുമുട്ടൽ തുടരുകയാണ്. തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് സംഘത്തിൽ മൂന്നോ നാലോ പേരുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവസ്ഥലത്തുനിന്ന് ഇരട്ടക്കുഴൽ തോക്ക് കണ്ടെടുത്തു.

No comments