പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗം ആരംഭിക്കണം; രാജപുരം ഫൊറോനാ ദേവാലയ പാരീഷ് കൗൺസിൽ യോഗം
പൂടംകല്ല് താലൂക്ക് ആസ്പത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗം ആരംഭിച്ച് ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് രാജപുരം ഫൊറോനാ ദേവാലയ പാരീഷ് കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും സ്പെഷ്യാലിറ്റി വിഭാഗമോ, ഫിസിഷ്യൻ , പീഡിയാട്രിക് തുടങ്ങിയവയിൽ ഡോക്ടർമാരോ ഇല്ല ഈ ആശുപത്രിയിൽ ജോലി ചെയ്യേണ്ട ഫിസിഷൻ വർക്കിംഗ് അറേഞ്ച് മെന്റ് വഴി കോഴിക്കോട് ആണ് ജോലി ചെയ്യുന്നത് ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭിക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതി വരുന്നു. താലൂക്ക് ആശുപത്രികളിൽ ആരംഭിക്കേണ്ട ഓർത്തോ, ഇഎൻടി ടി,, സർജറി, പ്രസവശുശ്രൂഷ വിഭാഗം തുടങ്ങിയവ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ആരംഭിച്ച് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പാരിഷ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു, കാസർകോട് മെഡിക്കൽ കോളേജും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും, കോ വിഡ് ആശുപത്രികൾ ആക്കിയത് മൂലം ജനങ്ങൾ തീർത്തും ദുരിതത്തിലായി ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം തുടങ്ങൽ ആശുപത്രിയിൽ ലഭ്യമാക്കണം. താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും ആശുപത്രി ഭരണ ചുമതലയുള്ള സൂപ്രണ്ടിനെ ഉടൻ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
പാരിഷ് കൗൺസിൽ യോഗത്തിൽ ഫൊറോനാ വികാരി ഫാദർ ജോർജ് പുതുപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം ജിജി കിഴക്കേ പുറത്ത്, ജോൺസൺ തൊട്ടിയിൽ. മാത്യു പൂഴികാലായിൽ, മിനി കള്ളിക്കാട്ട് എന്നിവർ സംസാരിച്ചു.
No comments