വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു
വ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച സൂചന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് തകര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സൂചന പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ പത്തു മുതല്‍ 12 വരെയാണ് ധര്‍ണ നടന്നത്.
വെള്ളരിക്കുണ്ട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
കേശവൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. തോമസ് ചെറിയാൻ സ്വാഗതം പറഞ്ഞു.അനീഷ് സൈമൺ, റിങ്കു മാത്യു, സന്തോഷ്, തുടങ്ങിയവർ സംബന്ധിച്ചു
No comments