Breaking News

പോസ്റ്റ് ഓഫീസ് ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് പരിധി വര്‍ദ്ധിപ്പിച്ചു


ഭേദഗതി ഡിസംബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വരും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് ഉപഭോക്താക്കള്‍ എല്ലാ ദിവസവും ഏത് സേവിംഗ്സ് അക്കൗണ്ടിലും കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തപാല്‍ വകുപ്പ് അറിയിച്ചു.

മിനിമം ബാലന്‍സ് നിര്‍ബന്ധം

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത് നിര്‍ബന്ധമാണെന്ന് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെയാണ് അറിയിച്ചത്. 11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തുക എന്നാണ് ഇന്ത്യ പോസ്റ്റ് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.

ബാലന്‍സ് ഇല്ലെങ്കില്‍

ഇന്ത്യാ പോസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്‌, ഈ സാമ്ബത്തിക വര്‍ഷാവസാനം സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം 500 രൂപ നിലനിര്‍ത്തുന്നില്ലെങ്കില്‍, 100 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി കുറയ്ക്കും.

അക്കൌണ്ട് ബാലന്‍സ് ഇല്ലെങ്കില്‍, അക്കൗണ്ട് ക്ലോസ് ചെയ്യും.

ആര്‍ക്കൊക്കെ അക്കൌണ്ട് തുറക്കാം?

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് ഒരു മുതിര്‍ന്നയാള്‍ക്ക്, അല്ലെങ്കില്‍ രണ്ട് മുതിര്‍ന്നവര്‍ക്ക് സംയുക്തമായി, അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വേണ്ടി ഒരു രക്ഷാധികാരിയേക്ക് അല്ലെങ്കില്‍ അല്ലെങ്കില്‍ 10 വയസ്സിനു മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് സ്വന്തം പേരില്‍ തുറക്കാന്‍ കഴിയും.

ഒരു അക്കൌണ്ട് മാത്രം.

ഒരു വ്യക്തിക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയൂ. കൂടാതെ, പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലും ഒരു അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയൂ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് നാമനിര്‍ദ്ദേശം നിര്‍ബന്ധമാണ്.


പലിശ നിരക്ക്

നിലവില്‍, ഒരു വ്യക്തിയുടെയും സംയുക്ത പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലും നല്‍കുന്ന പലിശ നിരക്ക് 4 ശതമാനമാണ്. ഓരോ മാസത്തിലും 10 നും മാസാവസാനത്തിനുമിടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സിന്റെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് അനുസരിച്ച്‌, അക്കൗണ്ടിലെ ബാക്കി തുക ഓരോ മാസം 10 നും അവസാന ദിവസത്തിനും ഇടയില്‍ 500 രൂപയില്‍ താഴെയാണെങ്കില്‍ ആ മാസത്തില്‍ പലിശ അനുവദിക്കില്ല.

No comments