Breaking News

കേന്ദ്ര കാർഷിക വിരുദ്ധ നയത്തിൽ പ്രതിഷേധം; സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ പുല്ലൂർ ഹരിപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


കാഞ്ഞങ്ങാട്: കേന്ദ്ര ഗവൺമെന്റിന്റെ കർഷക വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ബില്ല് പിൻവലിക്കുക, കാർഷിക ഭൂമി കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന ബില്ലുകൾ റദ്ദ് ചെയ്യുക, കർഷകദ്രോഹ വൈദ്യുതി പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക, മോദി ഭരണകൂടത്തിന്റെ  ഉടമ അടിമ വ്യവസ്ഥിതി കൊണ്ടുവരാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ പുല്ലൂർ ഹരിപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. കർഷകസംഘം പുല്ലൂർ വില്ലേജ് പ്രസിഡണ് ബി.  വി വേലായുധന്റെ അധ്യക്ഷതയിൽ കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ ധർണാ സമരം ഉദ്ഘാടനം ചെയ്തു. എം നാരായണൻ,  പി നാരായണൻ എന്നിവർ സംസാരിച്ചു. കർഷക സംഘം കാഞ്ഞങ്ങാട് ഏരിയ എക്സിക്യൂട്ടീവ് അംഗം പി. കൃഷ്ണൻ കിരാടത്തിൽ സ്വാഗതം പറഞ്ഞു. തുടർന്ന് പുല്ലൂർ ടൗണിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം അറിയിച്ചു.

No comments