Breaking News

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം


തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഹൈസ്‌കൂള്‍, പ്ലസ് വണ്‍/ ബി എ/ ബി കോം/ ബി എസ്സ് സി/ എം എ/ എം കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല). എം എസ് ഡബ്ല്യു/ എം എസ്സ് സി/ ബി എഡ്/ എന്‍ജിനിയറിങ്/ എം ബി ബി എസ്/ ബി ഡി എസ്സ്/ ഫാംഡി/ ബി എസ് സി നഴ്സിംങ്/ പ്രൊഫഷണല്‍ പി ജി കോഴ്സുകള്‍/ പോളിടെക്നിക് ഡിപ്ലോമ/ റ്റി റ്റി സി/ ബി ബി എ/ ഡിപ്ലോമ ഇന്‍ നഴ്സിംഗ്/ പാരാമെഡിക്കല്‍ കോഴ്സ്/ എം സി എ/ എം ബി എ/ പി ജി ഡി സി എ/ എന്‍ജിനിയറിങ്(ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍/ വെറ്റിനറി/ ഹോമിയോ/ ബി ഫാം/ ആയുര്‍വേദം/ എല്‍ എല്‍ ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി ബി എം/ ഫിഷറീസ്/ ബി സി എ/ ബി എല്‍ ഐ എസ് സി/ എച്ച് ഡി സി ആന്റ് ബി എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്/ സി എ ഇന്റര്‍മീഡിയേറ്റ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.


മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമര്‍പ്പിക്കണം. www.labourwelfarefund.in ലാണ് അപേക്ഷ നല്‍കേണ്ടത്.

No comments