Breaking News

മലയോരംഫ്ലാഷ് വാർത്ത ഫലം കണ്ടു. ഇനി ഇരുട്ടിൽ തപ്പേണ്ട വെള്ളരിക്കുണ്ട് സർക്കാർ ആശുപത്രി പരിസരത്ത് തെരുവ് വിളക്ക് സ്ഥാപിച്ചു


മലയോരത്തെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ വെള്ളരിക്കുണ്ട് മങ്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സന്ധ്യയായാൽ ആശുപത്രി പരിസരം ഇരുട്ടിലായിരുന്നു.ഇത് സംബന്ധിച്ച വാർത്ത മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും പ്രത്യേക ഫണ്ട് ഉപയോഗിച്ച് വഴിവിളക്ക് സ്ഥാപിക്കുകയുമായിരുന്നു

No comments