വെസ്റ്റ് എളേരിയിലെ യു.ഡി.എഫ് നേതാവിന് മർദ്ദനം; ഭീമനടിയിൽ യു.ഡി.എഫ് പ്രതിഷേധിച്ചു
ഭീമനടി: വെസ്റ്റ്എളേരി പഞ്ചായത്ത് ഓഫീസിന് സമീപത്ത് യു.ഡി എഫ് നേതാവിനെ മർദ്ദിച്ചതായി പരാതി. കുന്നുംകൈ വാർഡ് യുഡിഎഫ് ചെയർമാൻ മൗക്കോട് സ്വദേശി കുര്യത്താനം ജോണിയെ സി.പി.എം പ്രവർത്തകനായ മധു മർദ്ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. മർദ്ദനമേറ്റ് പരുക്കുകളോടെ ജോണിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ്എളേരി പഞ്ചായത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് സംബന്ധിച്ചുള്ള തർക്കമാണ് പഞ്ചായത്ത് ഓഫീസിന് താഴെ വെച്ച് മധു തന്നെ മർദ്ദിക്കാൻ കാരണമെന്ന് ജോണി പറഞ്ഞു.ചിറ്റാരിക്കൽ പോലീസ് കേസെടുത്തു.
ജോണിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വെസ്റ്റ് എളേരി പഞ്ചായത്ത് യു.ഡി. എഫ് കമ്മറ്റി പ്രതിഷേധിച്ചു. ഭീമനടി ടൗണിൽ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ഏ.സി. ജോസ് ഉൽഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജാതിയിൽ അസിനാർ, ജോയി കിഴക്കരക്കാട്ട്, കെ.ജെ. വർക്കി, ഷരീഫ് വാഴപ്പള്ളി, ഷാജി അറക്കക്കാലായിൽ, രാജേഷ് തമ്പാൻ, മാത്യു വർക്കി, പി.കെ.അബൂബക്കർ, മുഹമ്മദാലി പെരുമ്പട്ട എന്നിവർ പ്രസംഗിച്ചു

No comments