Breaking News

വഴിത്തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു


കോഴിക്കോട്: ചെമ്പനോടയിൽ കുടുംബവഴക്കിനിടെ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ (38) ആണ് മരിച്ചത്.

ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വഴിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

No comments