Breaking News

മുന്നോക്ക സംവരണം; യാദവസഭയുടെ നേതൃത്വത്തിൽ പിന്നോക്ക സമുദായ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്


മുന്നോക്ക സമുദായ സംവരണ വിഷയത്തിൽ കേരള സർക്കാർ നടത്തുന്ന പിന്നോക്ക സമുദായ സംവരണ അട്ടിമറിക്കെതിരെ അഖില കേരള യാദവ സഭ പ്രക്ഷോഭത്തിലേക്ക്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടന ഭേദഗതിക്ക് വിരുദ്ധമായി കേരളത്തിൽ ഓപ്പൺ മെറിറ്റിൻ്റെ അമ്പത് ശതമാനത്തിൻ്റെ പത്ത് ശതമാനം സംവരണത്തിന് പകരം മൊത്തം സംഖ്യയുടേയും പത്തു ശതമാനം വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മുന്നോക്ക സമുദായ സംവരണം ഏർപ്പെടുത്തിയിരിക്കയാണ്. മുന്നോക്ക സമുദായ സംവരണ വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ വിധി വരും വരെ മുന്നോക്ക സമുദായ സംവരണം നിർത്തിവെക്കണമെന്ന് അഖില കേരള യാദവ സഭ സംസ്ഥാന കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു

കേരളത്തിലെ പിന്നോക്ക സമുദായങ്ങൾക്കുള്ളിലെ പ്രത്യേക ജാതി സംവരണവും നിർത്തലാക്കി മണ്ഡൽ ക്കമ്മീഷൻ വ്യവസ്ഥ ചെയ്യുന്ന നിയമം കേരളത്തിലും ബാധകമാക്കണമെന്നും അഖില കേരള യാദവ സഭ ആവശ്യപ്പെട്ടു.

9-11-2020 ന് രാവിലെ സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് പടിക്കൽ പിന്നോക്ക സമുദായ കൂട്ടായ്മയായ എം.ബി.സി.എഫ്. ആഹ്വാനം ചെയ്ത ധർണയിൽ അഖില കേരള യാദവ സഭ പങ്കാളിയാകുന്നതാണ്.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് വയലപ്രം നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വിജയരാഘവൻ.കെ., അഡ്വ. എം രമേശ് യാദവ്, എൻ.സദാനന്ദൻ, ഉദയകുമാർ ബി, സി.ബാലകൃഷ്ണ യാദവ്, കെ.യം.ദാമോദരൻ, കെ.ശിവരാമൻ, ബാബു മാണിയൂർ, പി.പ്രദീപ് കുമാർ, കെ.പത്മനാഭസെൻ, പി.ടി.നന്ദകുമാർ, എം.വി.രാഘവൻ, ബാബു കുന്നത്ത് എന്നിവർ സംസാരിച്ചു.

No comments