Breaking News

കെഎസ്ആർടിസി വെള്ളരിക്കുണ്ട് ടൗണിൽ കേടായത് രാവിലെ 11.30ന് ഗതാഗതക്കുരുക്കായി ആനവണ്ടി വൈകിട്ടും വഴിയിൽ തന്നെ



വെള്ളരിക്കുണ്ട്: കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇന്ന് രാവിലെ വെള്ളരിക്കുണ്ട് ടൗണിൽ  കേടായത്. രാവിലെ 10.50ന് കൊന്നക്കാട് നിന്നും പുറപ്പെട്ട് കാഞ്ഞങ്ങാടേക്ക് പോകുന്ന ബസ് 11.30 ഓടു കൂടി വെള്ളരിക്കുണ്ട് ടൗണിൽ എത്തിയപ്പോൾ ബ്രേക്ക് ഡൗണാവുകയായിരുന്നു. കേടായപ്പോൾ തന്നെ ബസ് ജീവനക്കാർ കാഞ്ഞങ്ങാട് ഡിപ്പോയിൽ വിളിച്ച് അറിയിച്ചിരുന്നെങ്കിലും രാത്രിയായിട്ടും ടെക്നീഷ്യൻ എത്തിയിട്ടില്ല. ഇതേ തുടർന്ന് വാഹനം ഇപ്പോഴും പെരുവഴിയിൽ തന്നെയാണ്. ടൗണിലെ ഗതാഗതക്കുരുക്ക് തിരിച്ചറിഞ്ഞ വെള്ളരിക്കുണ്ടിലെ വ്യാപാരിയും സംഘടനാ സംസ്ഥാന നേതാവുമായ കേശവൻ നമ്പീശൻ കെ.എസ്.ആർ.ടി.സി അധികൃതരെ വിവരം അറിയിച്ചപ്പോൾ ഉടൻ പരിഹരിക്കും എന്നാണ് അറിയിച്ചത്.

No comments