Breaking News

കോവിഡ് മുക്തനായി; എ കെ ആന്റണി ആശുപത്രി വിട്ടു


ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് നേതാവ് എ കെ ആന്റണി ആശുപത്രി വിട്ടു.കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച് രോഗം ഭേദമായതിന് ശേഷമാണ് ആന്റണി ആശുപത്രി വിടുന്നത്. പതിനേഴു ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ആന്റണി ആശുപത്രി വിട്ടത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസിൽ ആയിരുന്നു അദ്ദേഹം ചികിത്സ തേടിയത്. കോവിഡിൽ നിന്ന് മുക്തി നേടിയതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.

നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തും കോവിഡ് മുക്തയായി.

No comments