തെയ്യവും കളിയാട്ടവും കാവടി പൂജകളും നടത്താൻ അനുവദിക്കണമെന്ന് തീയ്യമഹാസഭ
ഉത്തര മലബാറിലെ ക്ഷേത്ര അനുഷ്ടാന കലയും തിയ്യ സമുദായത്തിന്റെ ജീവനാഡിയുമായ തിറകളും തെയ്യവും കളിയാട്ടങ്ങളും കാവടി പൂജകളും കോവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ അനുവദിച്ച് തരണമെന്ന് സംസ്ഥാന സർക്കാറിനോട് തിയ്യ മഹാസഭ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു മലപ്പുറം ജില്ലയിലെ കുന്നുമ്മൽ പ്രശാന്ത് ടൗൺ ഹാളിൽ തിയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അര മങ്ങാനം ഉൽഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ് ബാബു അധ്യക്ഷത വഹിച്ചു സംസ്ഥാന രക്ഷാധികാരി മാമിയിൽ സുനിൽ കുമാർ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ സുനിൽ കുമാർ ചാത്തമത്ത് കാസർഗോഡ്, മാമിയിൽ സൂധിർ കൊഴിക്കോട്, ചന്ദ്രൻ പുതുകൈ സംസ്ഥാന മിഡിയ ചെയർമ്മാൻ, അജയൻ കുന്നമംഗലം സംസ്ഥാന കോർഡിനേറ്റർ, വിശ്വ ഭര പണിക്കർ കൊമ്പത്ത് ദാമോദരൻ കാസർഗോഡ പ്രേമരാജൻ, സജേഷ് മലപ്പുറം, വാസുദേവൻ പനോളി എന്നിവർ സംസാരിച്ചു
സംസ്ഥാന മിഡിയ കമ്മറ്റി വിപുലീകരണവും സംസ്ഥാന വനിതാ കമ്മററി രൂപീകരണവും നടന്നു
No comments